പ്രാദേശികം

പരിസ്ഥിതി ദിനത്തിൽ 1000 തൈകൾ നട്ട് ചക്കാലക്കൽ സ്കൂൾ

മടവൂർ | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഗ്രീനീസ് എക്കോ ക്ലബ് സംഘടിപ്പിച്ച 1000 വൃക്ഷ തൈകൾ നടലിന്റെ ഉദ്ഘാടനം മടവൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് മാസ്റ്റർ നിർവഹിച്ചു . ഹെഡ്മാസ്റ്റർ ഷാജു പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സുഹറ ടി ,അൻവർ പി കെ അബ്ദുൽ അലി ,അനസ് വി കെ ,മുഹമ്മദ് ഫൈസൽ ,ടി നസ്‌റി ,പി ജിഷ എന്നിവർ സംബന്ധിച്ചു.ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണറാലി ,ക്വിസ് മൽസരം എന്നിവ സംഘടിപ്പിച്ചു.