ബൈത്തുൽ ഇസ്സ സമ്മേളനം;
സൗഹൃദചായ ശ്രദ്ധേയമായി
നരിക്കുനി | ബൈത്തുൽ ഇസ്സ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ചായ ശ്രദ്ധേയമായി.
നരിക്കുനി എ.യു പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ വിവിധ നേതാക്കൾ ഒത്ത് ചേർന്നു. നെടിയനാട് ഹുസൈൻ ഹാജിയുടെ അധ്യക്ഷതയിൽ നരിക്കുനി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി കെ സലീം ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി അഹമദ് കബീർ മുഖ്യപ്രഭാഷണം നടത്തി. എം അബ്ദുറഹ്മാൻ ഹാജി, സുനിൽ കട്ടാടശ്ശേരി, സനോജ്, വി ഇൽയാസ്, നൗഷാദ് പി കെ, സിദ്ധീഖ് കടന്നലോട്ട്, മജീദ് ടി പി, സി വി ഹുസൈൻ മുസ്‌ലിയാർ, ഇബ്റാഹീം സഖാഫി പാലങ്ങാട്, പി പി എം ബശീർ, രാധാകൃഷ്ണൻ മാസ്റ്റർ, ടി കെ സി മുഹമ്മദ്, വി സി ഇബ്റാഹീം സഖാഫി, ബി പി അസീസ്, നൗഷാദ് വി കെ, ഉസ്മാൻ സഖാഫി, എ പി ഫള്ലു റഹ്മാൻ, നാസർ പാറന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.