പ്രാദേശികം

നരിക്കുനി ടൗണിലെ വാഹന പാർക്കിങ് സംവിധാനത്തിൽ മാറ്റം വേണമെന്നാവശ്യം

നരിക്കുനി | കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നരിക്കുനി അങ്ങാടിയിലെ വാഹന പാർക്കിങ് സംവിധാനത്തിൽ അടിയന്തിരമായി മാറ്റം വരുത്തണമെന്നും അങ്ങാടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും നരിക്കുനി പഞ്ചായത്ത് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ ചടങ്ങിൽ ആദരിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഉപജില്ല എ ഇ ഒ അബ്ദുൽ ഖാദർ മാസ്റ്റർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം സമർപ്പണം നടത്തി. വി വിജയൻ അധ്യക്ഷനായി. മുസ്തഫ, വാസുദേവൻ, നമ്പൂതിരി മനോജ് മാസ്റ്റർ, ഒ മുഹമ്മദ്, ബിനീഷ്, നാസർ പാട്ടത്തിൽ എന്നിവർ സംസാരിച്ചു.