നരിക്കുനി | പൂനൂർ റോഡിലെ ബീവറേജ് ഔട്ലെറ്റിനെതിരെ സമരം ചെയ്ത ജനകീയ സമിതി പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ജനകീയസമിതി നരിക്കുനിയിൽ പ്രകടനം നടത്തി. പി കെ അബ്ദുറഹിമാൻ, രാജീവൻ ചൈത്രം, ഹാരിസ് പി എം, ഉസ്മാൻ പയ്യടി, ജലീൽ കെ കെ, ഫൈസൽ എം പി വി, ജസീന സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.