പ്രാദേശികം

ഹരിശ്രീ വിദ്യാപീഠത്തിൽ മാതൃഭാരതി ഏകദിന ശിബിരം സംഘടിപ്പിച്ചു

നരിക്കുനി | നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസത്തിന്‍റെ ആത്യന്തിക ലക്ഷ്യമെന്ന് ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡൻറ് പി. ഗോപാലൻ കുട്ടി പറഞ്ഞു. ഭാരതീയ വിദ്യാനികേതൻ ബാലുശ്ശേരി സങ്കുൽ നരിക്കുനി ഹരിശ്രീ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ മാതൃഭാരതി ഏകദിന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതൃഭാരതി ബാലുശ്ശേരി സങ്കുൽ പ്രസിഡൻറ് ഷീബ അനിൽ അധ്യക്ഷയായി. ഹരിശ്രീ വിദ്യാപീഠം പ്രസിഡൻറ് ടി. ദേവാനന്ദൻ, വിദ്യാനികേതൻ സങ്കുൽ സംയോജകൻ കെ.ടി. അരവിന്ദൻ, ജില്ലാസമിതി അംഗം ടി.പി. ഷീല, മാതൃഭാരതി സങ്കുൽ സെക്രട്ടറി ആർ.എസ്. അഞ്ജലി, പ്രിൻസിപ്പാൾ എ.ജി. പ്രസന്ന, സെക്രട്ടറി പി. സതീഷ് കുമാർ, മാനേജർ എൻ.കെ. സുന്ദരൻ, കെ. ലിജിന എന്നിവർ സംസാരിച്ചു. നീലേശ്വരം ഭാസ്കരൻ, സന്തോഷ് ചെറുവോട്ട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു. സമാപന സഭ ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി പി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.