പ്രാദേശികം

നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം രാജിവെച്ചു

നരിക്കുനി | ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം രാജിവെച്ചു. പാർട്ടി തീരുമാനപ്രകാരമാണ് രാജിയെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. യു ഡി എഫ് ഭരിക്കുന്ന നരിക്കുനിയിൽ മുന്നണി ധാരണയനുസരിച്ച് ആദ്യത്തെ രണ്ടര വർഷം മുസ്‌ലിം ലീഗിലെ സി കെ സലിം ആയിരുന്നു പ്രസിഡന്റ് സ്ഥാനത്ത്. അദ്ദേഹം കാലാവധി പൂർത്തീകരിച്ച് രാജിവെച്ചതോടെയാണ് കോൺഗ്രസിലെ ജൗഹർ പൂമംഗലം സ്ഥാനം ഏറ്റെടുത്തത്.

ഇപ്പോൾ കോൺഗ്രസിലെ ധാരണയനുസരിച്ചാണ് വീണ്ടും ഒരു സ്ഥാനമാറ്റത്തിന് കളമൊരുങ്ങുന്നത്. കോൺഗ്രസിലെ തന്നെ ടി കെ സുനിൽകുമാർ ആയിരിക്കും പുതിയ പ്രസിഡന്റായി വരിക.