അക്ഷര ക്രിസ്തുമസ്, പുതുവത്സര ആഘോഷം സമാപിച്ചു
നരിക്കുനി | പാറന്നൂർ അക്ഷര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ സമാപിച്ചു. സാംസ്കാരിക സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി ഉദ്ഘാടനം ചെയ്തു. അക്ഷര സെക്രട്ടറി പി എം ഷംസുദ്ദീൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ സി കെ സലീം മുഖ്യാതിഥിയായിരുന്നു. വടേക്കണ്ടി അഹമ്മദ് മാസ്റ്റർ, പി വിജയൻ മാസ്റ്റർ, എം സർവ്വ മംഗള, വി അപ്പു നായർ, എ എം രാജൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ അൻസാർ സ്വാഗതവും അക്ഷര പ്രസിഡണ്ട് കെ നിബിൽ നന്ദിയും പറഞ്ഞു. സംസ്ഥാന തലത്തിൽ ആർച്ചറി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മംഗലശ്ശേരി അഭിരാം കൃഷ്ണനെ ചടങ്ങിൽ അനുമോദിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, നരിക്കുനി ലുലു വിഷൻ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു. കൂടാതെ വടേക്കണ്ടിത്താഴം അംഗനവാടി വിദ്യാർത്ഥികൾ ,കുടുംബശ്രീ ,സി ഡി എസ് ,നാട്ടുകാർ തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കരോക്കെ ഗാനമേളയും അരങ്ങേറി.