പ്രാദേശികം

നവീകരിച്ച പകൽവീടിന്റെയും വയോക്ലബ്ബ് ഓഫീസിന്റെയും ഉദ്ഘാടനം

നരിക്കുനി | നവീകരിച്ച പകൽവീടിന്റെയും നരിക്കുനി പഞ്ചായത്ത് വയോക്ലബ്ബ് ഓഫീസിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽകുമാർ നിർവഹിച്ചു. 2017 മുതൽ അടഞ്ഞുകിടക്കുകയായിരുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പകൽവീടാണ് നവീകരിച്ച് പ്രവർത്തനം പുനരാരംഭിച്ചത്. പി സുരേന്ദ്രനാഥ് അധ്യക്ഷനായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി ലൈല, ഒ മുഹമ്മദ്, കെ കെ സുബൈദ, മൊയ്തി നെരോത്ത്, ടി ചന്ദ്രൻ, സെറീന ഈങ്ങാപ്പുഴ, മിനി പുല്ലംകണ്ടി, പി ടി തസ്‌ലീന, ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.