സന്തോഷ് മാസ്റ്റർ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു
മടവൂർ |യു ഡി എഫ് മുന്നണി ധാരണയനുസരിച്ച് അടുത്ത രണ്ടുവർഷക്കാലത്തേക്ക് മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സന്തോഷ് മാസ്റ്ററും വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ ഫാത്തിമ മുഹമ്മദും ചുമതലയേറ്റു. ഇന്ന് രാവിലെ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും അധികാരമേറ്റെടുത്തത്. പതിനേഴ് വാർഡുകളുള്ള മടവൂരിൽ പതിനൊന്ന് മെമ്പർമാരുടെ പിന്തുണയുമായാണ് യു ഡി എഫ് ഭരണം തുടരുന്നത്.