പ്രാദേശികം

പച്ചക്കറി വിത്ത് , തൈ , വളം വിതരണം നടത്തി

നരിക്കുനി | 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി വിത്ത്, തൈ, വളം എന്നിവയുടെ പഞ്ചായത്ത്തല വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സി പി ലൈല, ചെയർമാൻമാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻകണ്ടി, സുനിൽകുമാർ തേനാറുകണ്ടി, മെമ്പർമാരായ സി.കെ സലീം, മിനി പുല്ലംകണ്ടി, അബ്ദുൾമജീദ് ടി പി, ടി രാജു, കൃഷി ഓഫീസർ അനുശ്രീ, കൃഷി ഓഫീസ് ജീവനക്കാരായ ഷറീന, ഷാജു കുമാർ, റിജിൽ എന്നിവർ സംസാരിച്ചു.