പ്രാദേശികം

നരിക്കുനിയിൽ മഴക്കാല പൂർവ ശുചീകരണ യജ്ഞത്തിന് തുടക്കമായി

നരിക്കുനി | കാലവർഷം എത്തുന്നതിന് മുന്നോടിയായി നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. അങ്ങാടി ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പരിധിയിൽ പകർച്ചവ്യാധികൾ തടയുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായാണ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അങ്ങാടിയിലെ പൊതുസ്ഥലങ്ങളും ഓടകളും ശുചീകരിച്ചു.

ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷർളി പയ്യടി, സി.കെ. സലിം, സഫീന ബഷീർ, മെമ്പർമാരായ റംല പി.സി, ജലീൽ ബി.സി, രതീഷ് എം.കെ, ടി.സി. ശരീഫ്, ജഗജീവൻ സി.പി, അപർണ ഷൈജു, ടി.കെ. സുനിൽകുമാർ, അപർണ നടുവിലെടത്ത് എന്നിവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത, പഞ്ചായത്ത് സെക്രട്ടറി ആരോമൽ സുബി സ്റ്റീഫൻ, എച്ച്.ഐ ഷറഫുദ്ദീൻ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു, സി.ഡി.എസ് അംഗങ്ങൾ, പ്രേരക്മാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.