ജനകീയ പങ്കാളിത്തത്തോടെ മാലിന്യ മുക്തനവകേരളത്തിലേക്ക്
നരിക്കുനി | ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തനവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത ഓഫീസ്, ഹരിത വിദ്യാലയം, ഹരിത അയൽകൂട്ടം എന്നിവയിൽ ഗ്രാമ പഞ്ചായത്ത് 100 % കൈവരിച്ചതിന്റെ പഞ്ചായത്ത്തല പ്രഖ്യാപനം പ്രസിഡണ്ട് ജൗഹർ പൂമംഗലം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സി.പി ലൈല അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻ കണ്ടി, സുനിൽകുമാർ തേനാറു കണ്ടി, മെമ്പർമാരായ അബ്ദൾമജീദ്, സി.കെ സലീം, മിനി പുല്ലംകണ്ടി, ഷറീന ഈങ്ങാപാറയിൽ സെക്രട്ടറി സി.പി സ്വപ്നേഷ്, എച്ച് ഐ മാരായ ഷറഫുദ്ധീൻ, അനു, RP ഷഫ്ന, ഷമീമ, ഹഫ്സ ടീച്ചർ, ലിനി എന്നിവർ സംസാരിച്ചു.