റേഡിയോഗ്രാഫര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനം
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എച്ച്.എം.സിയുടെ കീഴില്‍ 179 ദിവസത്തേക്ക് റേഡിയോഗ്രാഫര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 20ന് രാവിലെ 11ന് നടക്കും. യോഗ്യത: റേഡിയോഗ്രാഫര്‍ -എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ ഇന്‍ റേഡിയോളോജിക്കല്‍ ടെക്‌നോളജി/ബി.എസ്.സി എം.ആര്‍.ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ -എസ്.എസ്.എല്‍.സി, പ്ലസ് ടു, പി.എസ്.സി അംഗീകൃത പി.ജി.ഡി.സി.എ/ഡി.സി.എ (മലയാള ടൈപ്പിംഗ്). പ്രവൃത്തി പരിചയം, യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0496 2960241.

