പെൻഷൻ മസ്റ്ററിംഗ് നടപടികൾക്ക് തുടക്കമായി; അവസാന തീയതി സെപ്റ്റംബർ 30
2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കും ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കും അർഹത നേടിയിട്ടുള്ള ഗുണഭോക്താക്കൾക്കായി 2026-ലെ വാർഷിക മസ്റ്ററിംഗ് നടപടികൾ ഇന്നുമുതൽ ആരംഭിച്ചു. സെപ്റ്റംബർ 30 വരെയാണ് മസ്റ്ററിംഗ് പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്ന കാലാവധി. കഴിഞ്ഞ വർഷത്തെ (2025) വാർഷിക മസ്റ്ററിംഗ് നടപടികൾ ജൂലൈ 16 വരെ പൂർത്തിയാക്കിയ ഗുണഭോക്താക്കൾ ഉൾപ്പെടെയുള്ളവർ നിശ്ചയിച്ചിട്ടുള്ള ഈ സമയപരിധിക്കുള്ളിൽ തന്നെ 2026-ലെ മസ്റ്ററിംഗ് കൂടി പൂർത്തിയാക്കി പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

