Blog

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇന്നും നാളെയും സഞ്ചാരികൾക്ക് വിലക്ക്

കോഴിക്കോട് | ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇന്നും നാളെയും സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡി.ടി.പി.സി.യുടെ കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള മുഴുവൻ ടൂറിസം കേന്ദ്രങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.