തൊഴിൽ

ഫാര്‍മസിസ്റ്റ്, ലാബ് ടെക്നിഷ്യന്‍, പാലിയേറ്റീവ് ഡ്രൈവര്‍ നിയമനം

നന്മണ്ട | നന്മണ്ട ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കൊളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 2026-2027 വാര്‍ഷിക പദ്ധതിയിലേക്ക് ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നിഷ്യന്‍, പാലിയേറ്റീവ് ഡ്രൈവര്‍ എന്നിവരെ നിയമിക്കും. സര്‍ഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജൂണ്‍ 12ന് നന്മണ്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ അഭിമുഖത്തിനെത്തണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് രാവിലെ 10നും ലാബ് ടെക്നിഷ്യന്‍ ഉച്ചക്ക് 12നും പാലിയേറ്റീവ് ഡ്രൈവര്‍ ഉച്ചക്ക് രണ്ടിനുമാണ് അഭിമുഖം. ഫോണ്‍: 0495 2456191.