ഭിന്നശേഷി കലോത്സവവും ഗ്രാമസഭയും
നരിക്കുനി | ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവവും ഗ്രാമസഭയും നടത്തി. ഭിന്നശേഷി കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഭിന്നശേഷി അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള റിവലേജ് കാർഡ് വിതരണവും ഇതോടൊപ്പം നടന്നു. ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി ലൈലയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ബ്ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി മുഖ്യാതിഥിയായിരുന്നു. മൊയ്തി നെരോത്ത്, സുനിൽകുമാർ.ടി.കെ,
ടി.രാജു, സലീം സി. കെ, ലതിക കെ. കെ, ഉൾപ്പെടെയുള്ള ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ-സാംസ്കാരിക പ്രതിനിധികളും സംസാരിച്ചു.