പരിസ്ഥിതി ദിനത്തിൽ നരിക്കുനി ടൗൺ ശുചീകരിച്ചു
നരിക്കുനി | ലോകപരിസ്ഥിതി ദിനത്തിൽ നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണും പരിസരവും ശുചീകരിച്ചു. പകർച്ചവ്യാധികളും മറ്റു രോഗങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവർത്തനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾ , തൊഴിലുറപ്പ് തൊഴിലാളികൾ, നരിക്കുനി റസ്ക്യൂ ടീം അംഗങ്ങൾ,. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ,മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.