പ്രാദേശികം

കാഞ്ഞിരമുക്ക് ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജില്‍ മദ്ഹുറസൂല്‍ പ്രഭാഷണവും പ്രാര്‍ഥനാ സദസ്സും നാളെ

എളേറ്റില്‍ | കാഞ്ഞിരമുക്ക് ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജ് സംഘടിപ്പിക്കുന്ന മജ്‌ലിസുറഹ്‌മ മദ്ഹുറസൂല്‍ പ്രഭാഷണവും പ്രാര്‍ഥനാ സദസ്സും നാളെ രാത്രി 7ന് കേളോജ് അങ്കണത്തില്‍ നടക്കും. പ്രമുഖ സൂഫീവര്യന്‍ ചെറുമോത്ത് ഉസ്താദ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഹാഫിള് മുഹമ്മദലി സഖാഫി ചെമ്മാട് മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. വൈകിട്ട് 3 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും.