ചുരത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; എഴുപേർക്ക് പരുക്ക്
താമരശ്ശേരി | ചുരത്തിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ എഴു പേർക്ക് പരുക്കേറ്റു. അടിവാരത്തിനും ഒന്നാം വളവിനും ഇടയിലാണ് അപകടം. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ട് പോയി. നിലവിൽ ഗതാഗത തടസങ്ങളില്ല.
സ്കൂട്ടർ യാത്രക്കാരനായ വെളിമണ്ണ സ്വദേശി മുനവ്വിറിനെ പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്നവർ കർണാടക സ്വദേശികൾ ആണെന്നാണ് വിവരം.