പ്രാദേശികം

എം സി എഫ് വിരുദ്ധ പ്രക്ഷോഭം; എസ് ഡി പി ഐ പ്രതിനിധി സംഘം സന്ദർശനം നടത്തി

കിഴക്കോത്ത് | പതിനാലാം വാർഡിലെ കണ്ടിയിൽ മീത്തൽ ജനവാസ മേഖലയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന എം സി എഫ് സെന്ററിന്റെ നിർദ്ദിഷ്ട സ്ഥലവും പരിസരവും എസ് ഡി പി പ്രതിനിധി സംഘം സന്ദർശിച്ച് തദ്ദേശവാസികളുമായി ആശയവിനിമയം നടത്തി. സർക്കാർ മാർഗ നിർദ്ദേശങ്ങളൊന്നും പാലിക്കാതെ ഈ പദ്ധതി ജനസാന്ദ്രമായ പ്രദേശത്ത് അടിച്ചേല്പിക്കാനാണ് പഞ്ചായത്ത്‌ ഭരണ സമിതിയിലെ ചില വ്യക്തികളുടെ ശ്രമമെന്ന് നാട്ടുകാർ ആരോപിച്ചു. പരിസ്ഥിതിക്കും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന ഈ പദ്ധതിക്കെതിരെ നാട്ടുകാർ നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്ക് എസ് ഡി പി ഐ പിന്തുണ ഉറപ്പ് നൽകി.

കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അംഗം സി പി ബഷീർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി. ടി. റഷീദ്,വി. എം മുനീർ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
സമര സമിതി നേതാക്കളായ ജാഫർ അരീക്കര, പി. കെ. സിദ്ധീഖ്, ബേബി ബാലൻ എന്നിവർ നേതാക്കളുമായി സംവദിച്ചു.