കേരളം

അവധിക്കാല തിരക്ക് കുറക്കാൻ ട്രെയിനുകളിൽ അധിക കോച്ചുകൾ

കോഴിക്കോട് | അവധിക്കാല തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ ദക്ഷിണ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു. ഈ മാസം 22 വരെയാണ് അധിക കോച്ചുകൾ അനുവദിച്ചിട്ടുള്ളത്. ട്രെയിനുകളുടെയും അധിക കോച്ചുകളുടെയും വിശദാംശങ്ങള്‍:

  • 12076 തിരുവനന്തപുരം സെന്‍ട്രല്‍- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് (അധിക ചെയര്‍കാര്‍ കോച്ച് ഇന്ന് മുതല്‍ 21 വരെ)
  • 12075 കോഴിക്കോട് – തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ്സ് ( അധിക ചെയര്‍ കാര്‍ കോച്ച് ഇന്ന് മുതല്‍ 21 വരെ)
  • 16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസ്സ് (അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 20 മുതല്‍ 22 വരെ)
  • 16603 മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ്സ് ( അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 19 മുതല്‍ 21 വരെ)
  • 16629 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്സ് ( അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് ഇന്ന് മുതല്‍ 22 വരെ)
  • 16630 മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്സ് ( അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 21 വരെ)
  • 16343 തിരുവനന്തപുരം സെന്‍ട്രല്‍- മധുര ജംഗ്ഷന്‍ അമൃത എക്സ്പ്രസ്സ് (അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 20 വരെ)
  • 16344 മധുര ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ്സ് (അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 18 മുതല്‍ 21 വരെ)
  • 16187 കാരയ്ക്കല്‍- എറണാകുളം ജംഗ്ഷന്‍ എക്സ്പ്രസ്സ് (അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് ഇന്ന് മുതല്‍ 20 വരെ)
  • 16188 എറണാകുളം ജംഗ്ഷന്‍- കാരയ്ക്കല്‍ എക്സ്പ്രസ്സ് (അധിക സ്ലീപ്പര്‍ ക്ലാസ്സ് കോച്ച് 19 മുതല്‍ 21 വരെ).