പ്രാദേശികം

നരിക്കുനിയിൽ പിടിച്ചെടുത്തത് 11890 പാക്കറ്റ് ലഹരി ഉല്പന്നങ്ങൾ

നരിക്കുനി | പൂനൂർ റോഡിലെ ചിക്കാഗോ ചെരുപ്പുകടയുടെ മറവിൽ ലഹരി വില്പന നടത്തി പിടിയിലായ കിഴക്കേ കണ്ടിയിൽ മുഹമ്മദ് മുഹ്‌സിന്റെ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ 11000 പാക്കറ്റ് ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഇതിൽ 9750 പാക്കറ്റ് ഹാൻസ്, 1250 പാക്കറ്റ് കൂൾ ലിപ് എന്നിവയാണുള്ളത്. ശനിയാഴ്ച ഉച്ചയ്ക്ക് കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ 890 പാക്കറ്റ് ഹാൻസ് പിടികൂടിയിരുന്നു. കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷ് കെ.പി, എ എസ് ഐമാരായ ബിജേഷ്, സുനിത, സീനിയർ സിപിഒമാരായ അനൂപ് തറോൽ, രതീഷ്, വിപിൻദാസ്, സി പി ഒ മാരായ ശ്രീനിഷ്, അനൂപ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.