ജൂലൈ മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി
തിരുവനന്തപുരം | സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവർഷം രൂക്ഷമായ സാഹചര്യത്തിൽ റേഷൻകാർഡ് ഉടമകൾക്ക് റേഷൻ വാങ്ങുന്നതിന് തടസ്സം നേരിടുന്നതായി സർക്കാർ മനസിലാക്കിയ സാഹചര്യത്തിലാണ് രണ്ടുദിവസം കൂടി ജൂലൈ മാസത്തെ റേഷൻ വിതരണം നീട്ടുന്നത്. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് 3 ന് ആയിരിക്കും. ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.