ടി പി കേളുക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും
നരിക്കുനി | ടി പി കേളുക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും അഡ്വ. പി ടി എ റഹീം എം എൽ എ നിർവഹിച്ചു. ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കോമ്പിലാട്, മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ, കെ പി മോഹനൻ മാസ്റ്റർ, പി ഐ വാസുദേവൻ നമ്പൂതിരി, വി വി രാജൻ, വി. ഇല്ല്യാസ്, അപ്പു നായർ എന്നിവർ സംസാരിച്ചു. ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിർധനരായ രോഗികൾക്ക് ചികിത്സാസഹായ ധനവും ഈ വർഷം കാറ്റലിസ്റ്റിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉള്ള സ്കോളർഷിപ്പ് വിതരണവും നടത്തി. ടി പി കേളുക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി പി റൂബിഷ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി. പൂർവ്വ വിദ്യാർത്ഥി ഷറഫുന്നിസ നന്ദി രേഖപ്പെടുത്തി.