പ്രാദേശികം

മലിനജലം റോഡിലേക്ക് ഒഴുക്കി; പ്രതിഷേധവുമായി നാട്ടുകാർ, ഹോസ്റ്റൽ താൽക്കാലികമായി അടച്ചു

കുരുവട്ടൂർ | പുറ്റുമണ്ണിൽതാഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്റ്റലിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഹോസ്റ്റലിന്റെ പൂർണ പ്രവർത്തനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതുവരെ താമസ സൗകര്യം താൽക്കാലികമായി നിർത്തിവെക്കാനും, വിദ്യാർത്ഥികളെ മറ്റ് ഇടങ്ങളിലേക്ക് മാറ്റാനുമുള്ള തീരുമാനത്തോടെപ്രശ്നം പരിഹരിച്ചു. ചേവായൂർ പോലീസിന്റെ മധ്യസ്ഥതയിലാണ് തീരുമാനം ഉണ്ടായത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവ വികാസങ്ങൾ. സമീപ റോഡിലേക്ക് ശുചിമുറികളിൽ നിന്നുള്ള മലിനജലം ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതിഷേധം ഉയർന്നത്. ഏഴരയോടെ പഞ്ചായത്ത് അംഗം പി.പി. ശശികലയുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘമായി എത്തി.
സ്ഥലത്തെത്തിയ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ, വിദ്യാർത്ഥികളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ ആരംഭിച്ചതോടെ പ്രദേശത്തെ സംഘർഷാവസ്ഥ അവസാനിച്ചു.

Kozhikode Kuruvattur: Residents staged a protest after hostel wastewater flowed onto a public road. Authorities decided to shift students and suspend hostel operations until proper facilities are ensured.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x