പ്രാദേശികം

നരിക്കുനി പഞ്ചായത്ത് ഭരണത്തിനെതിരെ എൽ ഡി എഫ് ഓഫീസ് മാർച്ച്

നരിക്കുനി | യു ഡി എഫ് ഭരിക്കുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിനെതിരെ ദുർഭരണവും വികസന മുരടിപ്പും ആരോപിച്ച് എൽ ഡി എഫ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ നടത്തി. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ എം രാധാകൃഷ്ണൻ‌ ഉദ്ഘാടനം ചെയ്തു. നരിക്കുനി പഞ്ചായത്തിൽ സമ്പൂർണ്ണ വികസന മുരടിപ്പ് മാത്രമെന്നും ഭരണക്കാർ അധികാരത്തിനു വേണ്ടി ചേരി തിരിഞ്ഞു സ്ഥാനങ്ങൾ പങ്കിടുന്നതിന് മാത്രമാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒ പി എം ഇക്ബാൽ അധ്യക്ഷനായി. വി സി ഷനോജ്, വി ബാബു, എൻ ബാലകൃഷ്ണൻ, എം ശിവാനന്ദൻ, കെ പി അബ്ദു സമദ്, മജീദ് മഠത്തിൽ, സാലി, കെ കെ മിഥിലേഷ്, കെ കെ ഷിബിൻലാൽ എന്നിവർ സംസാരിച്ചു.