പ്രാദേശികം

‘സഹപാഠിക്കൊരുസമ്മാനം’ വീടിന് കട്ടില വെച്ചു

മടവൂർ | ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ നിർധന വിദ്യാർത്ഥികൾക്ക്സഹപാഠിക്കൊരു സമ്മാനംപദ്ധതിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന വീടിന്റെ കട്ടില വെക്കൽ നടത്തി .സ്‌കൂൾ മാനേജർ പി കെ സുലൈമാൻ മാസ്റ്റർ എരവന്നൂരിൽ നിർമ്മിക്കുന്ന മൂന്നാമത്തെ വീടിന്റെ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു .പൂർവ്വ വിദ്യാർത്ഥിയും പെട്രാ സ്റ്റീൽ ഡോർ&സ്റ്റീൽ വിൻഡോസ് എം ഡി യുമായ സി കെ ഉമ്മറാണ് വീടിനു ആവശ്യമായ സ്റ്റീൽ കട്ടില സ്പോൺസർ ചെയ്തത് .പി ടി പ്രസിഡന്റ് സലിം മുട്ടാഞ്ചേരി, മടവൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് സിന്ധു മോഹൻ,സി കെ ഉമ്മർ ,പി അബ്ദുറഹ്മാൻ,പി കെ അൻവർ,പി അബ്ദുൽ ലത്തീഫ്,കെ ജാഫർ മിഥുൻ ഗോപി എന്നിവർ സംബന്ധിച്ചു