പാലിയേറ്റീവ് ദിനം നരിക്കുനിയിൽ സംയുക്തമായി ആചരിച്ചു
നരിക്കുനി |ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും അത്താണിയും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. നരിക്കുനിയിൽ നടന്ന റാലിയിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും എസ് പി സി വിദ്യാർത്ഥികളും പാലിയേറ്റീവ് വളണ്ടിയർമാരും പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽകുമാർ ടി.കെ, മെമ്പർ ടി. രാജു, ഖാദർ മാസ്റ്റർ അത്താണി, മിഥിലേഷ്, ഇല്യാസ് മാസ്റ്റർ, ഡോ. ഹസ്ന, ഡോ.ബിജു,ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ സംസാരിച്ചു.