നരിക്കുനി ഫെസ്റ്റ് ജൂൺ 2 വരെ നീട്ടി
നരിക്കുനി | ഗ്രാമപഞ്ചായത്ത് ജനകീയ കൂട്ടായ്‌മയുടെ സഹകരണത്തോടെ നടത്തുന്ന നരിക്കുനി ഫെസ്റ്റ് ജൂൺ 2 വരെ നീട്ടി. പല ദിവസങ്ങളിലും മഴ പ്രതികൂലമായി ബാധിച്ചെങ്കിലും ഇന്നത്തെ തെളിഞ്ഞ അന്തരീക്ഷത്തിൽ ജനം ഒഴുകി എത്തി. ഏതാനും ദിവസം കൂടി ഫെസ്റ്റ് നീട്ടണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കമെന്ന് സംഘാടകർ പറഞ്ഞു.