സൗത്ത് കൊടുവള്ളിയിൽ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ച് കയറി അപകടം
കൊടുവള്ളി | നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. സൗത്ത് കൊടുവളളിയിൽ ഇന്ന് രാവിലെയാണ് സംഭവം. കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്സ് ബസ് വളവിലെ മരത്തിൽ തട്ടി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മിക്കപ്പോഴും ആളുകളുണ്ടാവാറുള്ള ഇവിടെ രാവിലെയായതിനാലും മഴയായതിനാലും വിജനമായത് കാരണം വന്‍ദുരന്തം ഒഴിവായി. കടയിലുണ്ടായിരുന്ന രണ്ട്പേരില്‍ ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റു.