നാടിനെ കണ്ണീരിലാഴ്ത്തി നാസർ യാത്രയായി
നരിക്കുനി | ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന കിഴക്കേകണ്ടി പുറായിൽ നാസർ (48) നിര്യാതനായി. കിഡ്നിക്ക് തകരാർ സംഭവിച്ച അദ്ദേഹത്തിന്റെ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഇതിനിടയിൽ സംഭവിച്ച വിയോഗം നാടിന് നൊമ്പരമായി. പൊതുവെ സൗമ്യ സ്വഭാവക്കാരനായിരുന്നു നാസറെന്ന് നാട്ടുകാർ പറയുന്നു.
ഭാര്യ: സുഹ്റ മക്കൾ: നിയാസ്, റാഷിദ സഹോദരങ്ങൾ മുഹമ്മദ്, അസീസ്, അശ്റഫ്, ആയിഷ, സാജിദ, പാത്തൂട്ടി
മയ്യിത്ത് നിസ്കാരം നാളെ രാവിലെ ( ചൊവ്വ) 9 മണിക്ക് നരിക്കുനി ടൗൺ പള്ളിയിലും 9. 30ന് അത്തിക്കോട് ജുമാ മസ്ജിദിലും