നരിക്കുനിയിൽ മഴക്കാല പൂർവ്വശുചീകരണം മെയ് 15നും 16നും
നരിക്കുനി | ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പ്രദേശങ്ങളിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഇംപ്ളിമെന്റിംഗ് ഓഫീസർമാരുടെയും വിവിധ ഡിപ്പാർട്ട്മെന്റ് തലവന്മാരുടെയും യോഗം ചേർന്നു.
മെയ് പതിനഞ്ചാം തീയതി പൊതുമേഖല – സ്വകാര്യ സ്ഥാപനങ്ങളുടെ ശുചീകരണ പ്രവർത്തനവും മെയ് പതിനാറിന് നരിക്കുനി അങ്ങാടിയും പരിസരവും പൊതുജന പങ്കാളിത്തത്തോടു കൂടി ശുചീകരിക്കുവാനും തീരുമാനിച്ചു. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ വേണ്ട പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായുണ്ടാവും.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി പി ലൈല സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുനിൽകുമാർ തേനാറുകണ്ടി, മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻ കണ്ടി, മെമ്പർമാരായ ടി രാജു, സി കെ സലിം, വില്ലേജ് ഓഫീസർ അനുപമ, കെ എസ് ഇ ബി എ ഇ റഷീദ്, എച്ച് ഐ നാസർ, സിഡിഎസ് ചെയർപേഴ്സൺ വത്സല, മറ്റു വാർഡ് മെമ്പർമാർ, ഇംപ്ളിമെന്റിങ്ങ് ഓഫീസർമാർ തുടങ്ങിയവർ സംസാരിച്ചു.