പ്രാദേശികം

ലോകഭക്ഷ്യദിനത്തിൽ അന്നമൂട്ടുന്നവർക്ക് ആദരമർപ്പിച്ച് സീഡ് വിദ്യാർഥികൾ

പുല്ലാളൂർ | ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി പുല്ലാളൂർ എ.എൽ.പി. സ്കൂളിലെ പാചകത്തൊഴിലാളി വിജയന് സീഡ് വിദ്യാർഥികളുടെ ആദരം. സ്കൂളിൽ ഉച്ചഭക്ഷണവും വിശേഷദിവസങ്ങളിലെ പ്രത്യേക ഭക്ഷണവും തയ്യാറാക്കുന്ന പി.ടി. വിജയനെയാണ് കുട്ടികൾ ഉപഹാരം നൽകി ആദരിച്ചത്. പരിപാടി എസ്.എസ്.ജി. അംഗം ഇ.പി. പ്രഭാവതി ഉദ്ഘാടനം ചെയ്തു. അധ്യാപിക ശ്രുതി അധ്യക്ഷയായി. അധ്യാപകരായ മുഹമ്മദ് റാഫി, കെ. സരിത, ജിനു ഷെറിൻ, എസ്.എസ്.ജി. ജിൻസിന, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് തൊഴിലിന്റെ മഹത്ത്വത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥ ‘ബിരിയാണി’ ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു.