പ്രാദേശികം

കായകൽപ്പ് അവാർഡ്: നരിക്കുനിക്ക് തിളക്കം, സംസ്ഥാനത്ത് രണ്ടാം സ്ഥാനം

നരിക്കുനി | സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് അവാർഡിൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ നരിക്കുനി സാമൂഹികാരോഗ്യകേന്ദ്രത്തിന് രണ്ടാം സ്ഥാനം. 85 ശതമാനം മാർക്കോടെയാണ് നരിക്കുനി സാമൂഹികാരോഗ്യകേന്ദ്രം ഈ നേട്ടം കൈവരിച്ചത്.

ശുചിത്വം, മാലിന്യപരിപാലനം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്ക് നൽകുന്നതാണ് കായകല്പ് പുരസ്‌കാരങ്ങൾ. കേരളത്തിലെ ജില്ലാ ആശുപത്രി മുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട മികച്ച ആശുപത്രികൾക്കാണ് അവാർഡുകൾ.

മാലിന്യസംസ്കരണത്തിന്റെ ഭാഗമായി വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറിയും മികച്ച പ്രവർത്തനമാണ് നരിക്കുനി ആശുപത്രിയിൽ നടക്കുന്നത്.