കാർഷിക മേഖലയിൽ പുത്തനുണർവ് നൽകി പാടം കൂട്ടായ്മയുടെ കൊയ്ത്തുത്സവം
നരിക്കുനി | പാടം കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നരിക്കുനി ടൗണിനടുത്ത് കല്ലുംപുറത്ത് വയലിൽ വിളയിച്ചെടുത്ത നെൽകൃഷി കൊയ്ത്തുത്സവം കാർഷിക മേഖലയിൽ പുത്തനുണർവായി. രണ്ടേക്കറോളം സ്ഥലത്താണ് കൃഷിയിറക്കി ഉൽപാദന ശേഷി കൂടിയ ഉമ നെൽ വിളവെടുത്തത്.
നരിക്കുനി ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് നെൽകൃഷിക്ക് പുറമെ, ചേന, ചേമ്പ്, കിഴങ്ങ്, കപ്പ, വാഴ, പച്ചക്കറി തുടങ്ങിയവയും ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത് വരുന്നു. ഈ വർഷം വിളവെടുത്ത നവര നെൽ കൃഷിക്കും 100 മേനി വിളവ് ലഭിച്ചിട്ടുണ്ട്.
കൊയ്ത്തുത്സവം നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. പാടം പ്രസിഡന്റ് പി.കെ. ഹരിദാസൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ലൈല, സഹകരണ ബാങ്ക് പ്രസിഡന്റ് സി. മനോജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മൊയ്തി നെരോത്ത്, ടി.കെ. സുനിൽകുമാർ, സുബൈദ കെ , ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എ.ഡി. എ ഡാന കെ. പാടം കൂട്ടായ്മ സെക്രട്ടറി കെ. മനോജ് കുമാർ , ട്രഷറർ എ.പി. അക്ഷയ കുമാർ ,കൃഷി അസിസ്റ്റന്റുമാരായ ഷാജു കുമാർ എം കെ . റിജിൽ പി പി , പി.വി. രമേശൻ , കെ.സി.കോയ, മുഹമ്മദ് ഇ.കെ, ബാബുരാജ്, മുഹമ്മദ് കോയ , രവീന്ദ്രൻ പി , സുധീഷ് , ജയാനന്ദൻ , റഷീദ്, ദീപക്, അബ്ദുൽ ഖാദർ, ശ്രീജിത്, സത്യൻ, നൗഷാദ്, ഇല്യാസ് തുടങ്ങിയവർ സംബന്ധിച്ചു.