മദ്യഷാപ്പിനെതിരെയുള്ള സമരം; പ്രതീക്ഷ നൽകി ഹൈക്കോടതി ഉത്തരവ്
നരിക്കുനി | മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നരിക്കുനിയിൽ കഴിഞ്ഞ മൂന്നുമാസങ്ങളായി തുടരുന്ന അനിശ്ചിത കാല സമരമടക്കമുള്ള പ്രക്ഷോഭങ്ങൾക്ക് ഫലമുണ്ടാവുമെന്ന പ്രതീക്ഷ നൽകി ഹൈക്കോടതി ഉത്തരവ്. ഈ വിഷയത്തിൽ ഇടപെട്ട് ഒരുമാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കോടതി നിർദേശം നൽകി. നാട്ടുകാർ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.