ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റ്; വോളിബാൾ ഫൈനൽ ഇന്ന്
നരിക്കുനി | ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നരിക്കുനിയിൽ സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് നടക്കും. രാത്രി എട്ടിന് നടക്കുന്ന കലാശപ്പോരിൽ ടീം ടൈറ്റൻസ് പാറന്നൂരും ടീം ലജന്റ്സ് പാലോളിത്താഴവും ഏറ്റുമുട്ടും. കൊടുവള്ളി-പടനിലം റോഡ് ജംഗ്‌ഷനിലെ സി വേലായുധൻ നായർ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ അഞ്ചുദിനങ്ങളിലായി നരിക്കുനിക്ക് ഉത്സവഛായ പകർന്ന ആവേശത്തിന് ഇതോടെ തിരശ്ശീല വീഴും.