നരിക്കുനി-കൊടുവള്ളി റോഡിൽ ഗതാഗത നിയന്ത്രണം
നരിക്കുനി | കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ മടവൂർ മുക്കിൽ റോഡിൽ വീതി കുറവായതിനാൽ കൾവർട്ട് പ്രവൃത്തി നടത്തുന്നതിനായി ഫെബ്രുവരി ഏഴ് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൊടുവള്ളിയിൽ നിന്നും നരിക്കുനിയിലേക്ക് പോകുന്ന വാഹനങ്ങൾ മടവൂർ മുക്കിൽ നിന്നും പൈമ്പാലുശ്ശേരി വഴി പടനിലം റോഡിൽ കയറി നരിക്കുനിയിലേക്ക് പോകാവുന്നതാണ്. നരിക്കുനിയിൽ നിന്നും കൊടുവള്ളിയിലേക്ക് പോകുന്ന വാഹനങ്ങൾ, നരിക്കുനിയിൽ നിന്നും പടനിലം റോഡിൽ കയറി പൈമ്പാലുശ്ശേരി-മടവൂർ മുക്ക് വഴി കൊടുവള്ളിയിലേക്ക് പോകാവുന്നതാണ്.