പ്രാദേശികം

ചോദ്യപേപ്പർ ചോർച്ച; സമഗ്രഅന്വേഷണം നടത്തണം

കൊടുവള്ളി | അർദ്ധ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയുടെ തലേ ദിവസങ്ങളിൽ സ്വകാര്യ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട് പൊതു വിദ്യാലയങ്ങളെ തകർക്കാൻ നടത്തുന്ന ഹീന ശ്രമങ്ങളെ ഗൗരമായി കാണണമെന്നും കുറ്റക്കാർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കൊടുവള്ളി സബ് ജില്ലാ പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ കൊടുവള്ളി സബ് ജില്ലാ സമ്മേളനം വശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പൂമംഗലം അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി പി രാജീവൻ, ഡോ നിഷ ഡി, പി കെ അൻവർ, അഭിലാഷ് പാലാഞ്ചേരി, കെ റഹീം മാസ്റ്റർ, ഹനീഫ, മുഹമ്മദ് റാഫി, സൈനുദീൻ, തുരുത്തിമറ്റം ജോസ്, കാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

പുതിയഭാരവാഹികളായി കെ റഹീം (പ്രസിഡന്റ്) മുഹമ്മദ് ഹനീഫ (സെക്രട്ടറി) സൈനുദീൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു