വോളീബാൾ ടൂർണമെന്റിൽ ടൈറ്റൻസ് പാറന്നൂർ ജേതാക്കൾ
നരിക്കുനി | ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നരിക്കുനിയിൽ സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിൽ ടൈറ്റൻസ് പാറന്നൂർ ജേതാക്കളായി. ലജന്റ്സ് പാലോളിത്താഴത്തെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടൈറ്റൻസ് കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ: 25-14, 20-25, 27-25, 16-25, 15-12
കൊടുവള്ളി-പടനിലം റോഡ് ജംഗ്‌ഷനിലെ സി വേലായുധൻ നായർ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.