സമരഭടന്മാർക്ക് ഊർജം പകർന്ന് എം കെ മുനീർ എം എൽ എ
നരിക്കുനി | പൂനൂർ റോഡിലെ ബീവറേജസ് ഔട്ലെറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ സമിതി കഴിഞ്ഞ 39 ദിവസങ്ങളിലായി തുടരുന്ന അനിശ്ചിതകാല സമരത്തിൽ എം കെ മുനീർ എം എൽ എയുടെ സന്ദർശനം സമരഭടന്മാർക്ക് ഊർജം പകരുന്നതായി. പൊതുജനങ്ങൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നരിക്കുനിയിൽ ആരംഭിച്ച ഔട്ലെറ്റ് തുടച്ചു നീക്കുന്നത് വരെ സമരത്തോടൊപ്പം ഉണ്ടാവുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇങ്ങനെയൊരു ജനകീയ സമരം ബന്ധപ്പെട്ട അധികാരികൾ ഇനിയും പരിഗണിച്ചില്ലെങ്കിൽ സമരപന്തലിൽ ജനങ്ങൾക്കൊപ്പം താനും ഉണ്ടാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
good
great