എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ വൃക്ഷതൈകൾ നൽകി അനുമോദിച്ചു
നരിക്കുനി | ഗവ. ഹൈസ്‌കൂൾ 1986 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഈ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ലോക പരിസ്ഥിതി ദിനത്തിന്റെ പശ്ചാത്തലത്തിൽ വിജയികൾക്ക് വൃക്ഷതൈകൾ സമ്മാനമായി നൽകിയത് ശ്രദ്ധേയമായി.
നരിക്കുനി വ്യാപാര ഭവനിൽ ചേർന്ന അനുമോദന ചടങ്ങ് കോഴിക്കോട് ആകാശവാണിയിലെ മുൻ ആങ്കർ അബ്ദുല്ല കൊടോളി ഉദ്ഘാടനം ചെയ്തു. മുസ്തഫ അധ്യക്ഷനായിരുന്നു. പ്രേമവല്ലി ,പ്രേമൻ, സലാം, ബിന്ദു സംസാരിച്ചു. സിദ്ദിഖ് കടന്നലോട്ട് സ്വാഗതവും വിക്രമൻ നന്ദിയും പറഞ്ഞു.