ബൈത്തുൽ ഇസ്സ സമ്മേളനം; പ്രചാരണോദ്ഘാടനം അഞ്ചിന്
നരിക്കുനി |’നിവർന്നു നിൽപ്പിന്റെ 30 ജനകീയ വർഷങ്ങൾ’ എന്ന പ്രമേയത്തിൽ ജനുവരി 18 മുതൽ 21 വരെ നരിക്കുനി ഇസ്സത്താബാദിൽ നടക്കുന്ന ബൈത്തുൽ ഇസ്സ മുപ്പതാം വാർഷിക സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം ജനുവരി അഞ്ചിന് കൊടുവള്ളിയിൽ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയിൽ മുഹമ്മദലി സഖാഫി വള്ള്യാട് മുഖ്യപ്രഭാഷണം നടത്തും. പി കെ ഹുസൈൻ മുസ്‌ലിയാർ, എ കെ സി മുഹമ്മദ് ഫൈസി, മുഹമ്മദലി കിനാലൂർ, പി വി അഹമ്മദ് കബീർ, സാബിത് അബ്ദുല്ല സഖാഫി, സി എം യൂസുഫ് സഖാഫി, സലിം അണ്ടോണ, ടി എ മുഹമ്മദ് അഹ്‌സനി തുടങ്ങിയവർ പ്രസംഗിക്കും.