സ്നേഹാരാമം നാടിന് സമർപ്പിച്ചു
മടവൂർ | ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം മടവൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നിർമിച്ച സ്നേഹാരാമം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ നാടിന് സമർപ്പിച്ചു.
പാതയോരങ്ങൾ സുന്ദരമാക്കുന്നതിന് മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ മെയിൻ പ്രൊജക്റ്റാണ് സ്നേഹാരാമങ്ങൾ. വാർഡ് മെമ്പർ സോഷ്മ സുർജിത്, പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ബുഷറ പൂളോട്ടുമ്മൽ, രാഘവൻ അടുക്കത്ത്, ചന്ദ്രൻ, സന്തോഷ് മാസ്റ്റർ, സെലീന സിദ്ധിക്കലി,
പി ടി എ പ്രസിഡന്റ് റിയാസ് ഖാൻ, മാനേജർ സുലൈമാൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് സലീം മുട്ടാഞ്ചേരി, പ്രിൻസിപ്പൽ എം കെ രാജി, എച്ച്. എം ശാന്തകുമാർ, പഞ്ചായത്ത് സെക്രട്ടറി എം എ റഷീദ് എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപകൻ
എം സിറാജുദ്ധീൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ റിനിഷ പി രാജ് നന്ദിയും പറഞ്ഞു.