പറമ്പത്ത് പുറായിൽ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം വേണമെന്ന ആവശ്യവുമായി ജനകീയ സമിതി
മടവൂർ | പടനിലം –നന്മണ്ട റോഡിലെ മടവൂർ പറമ്പത്ത് പുറായിൽ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നത് വാഹനങ്ങൾക്കും വീടുകൾക്കും വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നു . ഈ ഭാഗങ്ങളിൽ ആവശ്യമായ ഓവുചാലുകളും കലുങ്കുകളും നിർമിച്ച് വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും മന്ത്രി പി എ മുഹമ്മദ് റിയാസിനും പരാതി നൽകി. ജനകീയ സമിതി ചെയർമാൻ വി മുഹമ്മദ് ബഷീർ മാസ്റ്റർ, സെക്രട്ടറി ഹബീബ് റഹ്മാൻ വളപ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്
Highlight: The standing water in Madavoor Parampath Purail area of Patanilam-Nanmanda road is causing difficulties for vehicles, houses and pedestrians including students. The Janakiya Samiti demanded that a permanent solution to the waterlogging be found by constructing necessary drains and culverts in these parts.