പാട്ടും പറച്ചിലുമായി നാടൻപാട്ട് ശില്പശാല
കുട്ടമ്പൂർ | കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ നാല്പതാം വാർഷിക സമാപനത്തോടനുബന്ധിച്ച് പാട്ടുംപറച്ചിലും നാടൻ പാട്ട് ശില്പശാല സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷംന ഇ.കെ. ഉദ്ഘാടനംചെയ്തു. നാടൻപാട്ട് കലാകാരൻ അജീഷ് മുചുകുന്ന് വിദ്യാർഥികൾക്കായി ക്ലാസ് നയിച്ചു. പി.ടി.എ. പ്രസിഡന്റ് ഒ.പി. കൃഷ്ണദാസ് അധ്യക്ഷനായി. യു.പി, ഹൈസ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
സി. മാധവൻ, ബിന്ദു എസ്. കൃഷ്ണ, അനുഗ്രഹ് സുധാകർ, ജനറൽ കൺവീനർ യു. ഷജിൽ കുമാർ എന്നിവർ സംസാരിച്ചു.