ചക്കാലക്കൽ എച്ച് എസ് എസിൽ വിജയോത്സവം പദ്ധതിക്ക് തുടക്കമായി
മടവൂർ | ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ വിജയോത്സവം പദ്ധതിയായ ഫയർ 2024, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം പി.ടി.എം.ഷറഫുന്നീസ ടീച്ചർ ഉദ്ഘാടനം ചെയ്തു. പഠന പുരോഗതിക്കാവശ്യമായ സ്പെഷ്യൽ ക്യാമ്പുകൾ, സീരീസ് ടെസ്റ്റുകൾ, റെമഡിയൽ കോച്ചിംഗ്, പ്രീ മോഡൽ പരീക്ഷകൾ, ലേണിംഗ് ഡയറി, ഹൗസ് വിസിറ്റ്, റിവിഷൻ സീരീസ് എന്നീ വിവിധങ്ങളായ പദ്ധതികൾ ഇതിന്റെ ഭാഗമായി നടക്കും. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശാന്തകുമാർ, സീനിയർ അധ്യാപകൻ സിറാജുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് അബ്ദുൽ ഹക്കീം പദ്ധതി വിശദീകറിച്ചു. പ്രിൻസിപ്പാൾ എം കെ രാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുബൈർ വി പി നന്ദിയും പറഞ്ഞു.