വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജനുവരിയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്സിൽ ചേരാം. താത്പര്യമുള്ളവർക്ക് rti.img.kerala.gov.in ൽ ജനുവരി 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് ജനുവരി 16ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.