‘വർണശലഭങ്ങൾ’ അവധിക്കാല സഹവാസ ക്യാമ്പ്
പുല്ലാളൂർ | പുല്ലാളൂർ നോർത്ത് എ.എൽ.പി സ്കൂളിൽ (പറപ്പാറ) ‘വർണ്ണ ശലഭങ്ങൾ’ എന്ന പേരിൽ ദ്വിദിന അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൊടുവള്ളി എ ഇ ഒ സി.പി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റഫീഖ് മലയിൽ അധ്യക്ഷനായി. ലീന ബഷീർ, താജുദ്ദീൻ, ശരീഫ, കെ.പി മുഹമ്മദ്, നീരജ്ലാൽ എന്നിവർ സംസാരിച്ചു. സദറുദ്ദീൻ പുല്ലാളൂർ, നിഷ ആന്റണി, ഹദീല ഫഹ്മി എന്നിവർ ക്ലാസുകളെടുത്തു.